പനയപ്പിള്ളിയിൽ നാലുനില കെട്ടിടം അപകടാവസ്ഥയിൽ

മട്ടാഞ്ചേരി
പനയപ്പിള്ളിയിൽ പ്രധാനറോഡിനുസമീപം സ്വകാര്യ ഉടമസ്ഥതയിലുള്ള 70 വര്‍ഷത്തോളം പഴക്കമുള്ള ബഹുനില കെട്ടിടം അപകടാവസ്ഥയിൽ. നാല് നിലകളുള്ള പനയപ്പിള്ളിയിലെ തക്യാവ് കൃഷ്ണന്‍സ് ലോഡ്ജ് കെട്ടിടമാണ് ഇടിഞ്ഞുവീഴാറായനിലയിലുള്ളത്.
കെട്ടിടത്തിന്റെ താഴെനിലയില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റുനിലകളില്‍ ലോഡ്ജില്‍ താമസക്കാരുമുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് കെട്ടിടത്തിനടിയിലൂടെ നടക്കുന്നത്. മുമ്പുണ്ടായിരുന്ന ആറാംഡിവിഷന്‍ കൗണ്‍സിലറുടെ പരാതിയില്‍ കഴിഞ്ഞ ഏപ്രിലില്‍ കെട്ടിടം പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ട് കൊച്ചി നഗരസഭ ഫോര്‍ട്ട് കൊച്ചി മേഖലാ അസി. എന്‍ജിനിയര്‍ കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലാണെന്നും റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്കും സമീപത്തെ സ്ഥാപനങ്ങള്‍ക്കും ഭീഷണിയാണെന്നും ബില്‍ഡിങ് ഇന്‍സ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ്. എന്നാൽ, തുടർനടപടികൾ ഉണ്ടായില്ല.
നിലവിൽ പനയപ്പിള്ളി സ്വദേശി ടി എം സൈനുദീന്‍ എന്ന ഫിറോസ് മുഹമ്മദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ തോപ്പുംപടി വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വില്ലേജ് ഓഫീസര്‍ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു. റിപ്പോർട്ട് ഉടൻ നൽകിയേക്കുമെന്നാണ് വിവരം.










0 comments