ബിഎസ്എൻഎൽ പെൻഷൻകാർ കരിദിനം ആചരിച്ചു

മൂവാറ്റുപുഴയിൽ ബിഎസ്എൻഎൽ പെൻഷൻകാർ നടത്തിയ ധർണ കെ എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
ബിഎസ്എൻഎൽ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ബിഎസ്എൻഎൽ പെൻഷൻ സംഘടനകൾ ചേർന്ന് കരിദിനം ആചരിച്ചു. പെൻഷൻകാർ കറുത്ത ബാഡ്ജ് ധരിച്ച് ധർണ നടത്തി.
മൂവാറ്റുപുഴ ഡിവിഷണൽ എൻജിനീയറുടെ ഓഫീസിനുമുന്നിൽ നടന്ന ധർണ എഐബിഡിപിഎ ഏരിയ രക്ഷാധികാരി കെ എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. കെ മോഹനൻ അധ്യക്ഷനായി. കെ വി ജോസഫ്, ടി പി ജോർജ്, ഏലിയാസ് ചാക്കോ, കെ ജെ ജോണി, എം എൻ രാധാകൃഷ്ണൻ, വി എ രാജപ്പൻ, എം ജെ തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.









0 comments