Deshabhimani

അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌

വീണ്ടും കല്ലിടൽ, ലക്ഷ്യം ക്രെഡിറ്റടി

അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന്‌  ഫെബ്രുവരി ഏഴിന്‌ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കല്ലിട്ടപ്പോൾ

അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന്‌ ഫെബ്രുവരി ഏഴിന്‌ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കല്ലിട്ടപ്പോൾ

വെബ് ഡെസ്ക്

Published on Oct 08, 2026, 02:15 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അനുവദിച്ച്‌ കല്ലിട്ട്‌ നിർമാണ നടപടികളിലേക്ക്‌ കടന്ന അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന്‌ വീണ്ടും കല്ലിടാൻ യുഡിഎഫ്‌ സർക്കാർ. കഴിഞ്ഞ ഫെബ്രുവരി ഏഴിന്‌ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കല്ലിട്ടത്‌ മറച്ചുവച്ചാണ്‌ പുതിയ കല്ലിടൽ മഹാമഹം. 643.88 കോടി രൂപ ചെലവിൽ ഇൻസ്റ്റിറ്റ്യൂട്ട്‌ നിർമിക്കാനായിരുന്നു എൽഡിഎഫ്‌ സർക്കാരിന്റെ പദ്ധതി. എന്നാൽ, 271 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തുമെന്നാണ്‌ ഇപ്പോൾ നടത്തിയിരിക്കുന്ന പ്രഖ്യാപനം. രാജ്യത്ത്‌ ആദ്യമായി അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ആരംഭിക്കാനാണ്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ പദ്ധതിയിട്ടത്‌. 643.88 കോടി രൂപ കിഫ്‌ബി -ഫണ്ടിൽനിന്ന്‌ ചെലവഴിച്ച്‌ കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓ-ഫ്‌ ഓർഗൻ ആൻഡ്‌ ടിഷ്യൂ ട്രാൻസ്‌പ്ലാന്റ്‌ (കെഐഒടിടി) നിർമിക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചത്‌. ചേവായൂരിലെ ത്വക്ക്‌ രോഗാശുപത്രി വളപ്പിലെ 20 ഏക്കറിൽ രണ്ട്‌ ഘട്ടമായി ഇൻസ്റ്റിറ്റ്യൂട്ട്‌ നിർമിക്കാനായിരുന്നു പദ്ധതി. ആദ്യഘട്ടത്തിൽ 299 കോടി നിർമാണ പ്രവർത്തനത്തിനും 99 കോടി രൂപ ഉപകരണങ്ങൾ വാങ്ങാനും സർക്കാർ നീക്കിവച്ചിരുന്നു. അതേസമയം, ക്രെഡിറ്റ്‌ സ്വന്തമാക്കാനായി മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തിൽ പദ്ധതിയുടെ തുക വെട്ടിക്കുറച്ചു. എൽഡിഎഫ്‌ സർക്കാർ 643.88 കോടി പ്രഖ്യാപിച്ചത് സതീശൻ 271 കോടിയായി ചുരുക്കി. അഞ്ഞൂറിലധികം കിടക്കകൾ വിഭാവനംചെയ്തത്‌ 350 ആയും ചുരുക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home