ബിഎസ്എൻഎൽ ഓഫീസിലേക്ക് മോട്ടോർ തൊഴിലാളി മാർച്ച്

കോൺഫെഡറേഷൻ ഓഫ് റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ജില്ലാ കമ്മിറ്റി എറണാകുളം ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ അഖിലേന്ത്യാ വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കോൺഫെഡറേഷൻ ഓഫ് റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പെട്രോളിന്റെയും ഡീസലിന്റെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും വില കുറയ്ക്കുക, ലേബർ കോഡ് പരിഷ്കാരം ഉപേക്ഷിക്കുക, കേന്ദ്ര ട്രാൻസ്പോർട്ട് നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. കോൺഫെഡറേഷൻ അഖിലേന്ത്യ വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. എം ബി സ്യമന്തഭദ്രൻ അധ്യക്ഷനായി. എം പി ഉദയൻ, കെ എ അലി അക്ബർ, ബി ഹരികുമാർ, എം ഇബ്രാഹിംകുട്ടി, വി എ സക്കീർ ഹുസൈൻ, വിനോദ് മാത്യു എന്നിവർ സംസാരിച്ചു.











0 comments