ബ്രസല്‍സ് ഫോട്ടോ ഫെസ്റ്റിവല്‍ വെബ്സൈറ്റ്
ചിത്രത്തില്‍ തെളിയുന്നു "ഗാംഭീര്യവും ദൈന്യവും'

കെ ആര്‍ സുനിൽ പകർത്തിയ ചവിട്ടുനാടക ചിത്രം
കൊച്ചി
ബെല്‍ജിയം തലസ്ഥാനം ബ്രസല്‍സില്‍ 22 മുതല്‍ ഫെബ്രുവരി 22 വരെ നടക്കുന്ന "ഫോട്ടോ ബ്രസല്‍സ് ഫെസ്റ്റിവല്‍' പത്താംപതിപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് ചവിട്ടുനാടകവേഷവും. ലോകത്ത് വന്‍ പ്രചാരമുള്ള ഫോട്ടോഗ്രഫി മേളകളിലൊന്നാണ് ഇത്. പ്രമുഖ ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനിലാണ് ശ്രദ്ധനേടിയ ചിത്രം പകർത്തിയത്.
തകർന്ന വീടിനുമുന്നിൽ നിൽക്കുന്ന ചവിട്ടുനാടകവേഷമിട്ട കലാകാരനാണ് ചിത്രത്തിൽ. തീരദേശവാസികൾ വേഷമിടുന്ന ചവിട്ടുനാടക കഥാപാത്രങ്ങളുടെ ഗാംഭീര്യവും യഥാര്‍ഥ ജീവിതത്തിലെ ദൈന്യതയും ഒരേസമയം ഈ ചിത്രം കാഴ്‌ചക്കാരിലേക്ക് പകരുന്നു. കടലോരത്തെ കഥപറച്ചിലുകാർ എന്ന ഫോട്ടോ പരന്പരയിലേതാണ് വെബ് സൈറ്റിൽ ഇടംപിടിച്ച ചിത്രം.
കെ ആര്‍ സുനിലിന്റെ ചിത്രങ്ങള്‍ ബ്രസല്‍സിലെ മൊഡെസ്റ്റി പെര്‍ഡ്രിയോലെ ഗാലറി, കൊല്‍ക്കത്ത ബിര്‍ള അക്കാദമി ഓഫ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍, മുംബൈ സാക്ഷി ഗാലറി, യുഎസ് നെബ്രാസ്‌ക അസംബ്ലേജ് ആര്‍ട്ട് ഓഫ് ഇന്ത്യ റിഡക്‌സ് എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.









0 comments