എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ; പിടിയിലായത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ സർജൻ

കെ. മുഹമ്മദ് ഫാബിൻ
കൽപ്പറ്റ: എംഡിഎംഎ കേസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ മുഹമ്മദ് ഫാബിൻ (41) ആണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്. സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജനും എമർജൻസി ട്രോമ കെയർ വിഭാഗം മേധാവിയുമാണ് ഇയാൾ.
ലക്കിടിയിൽ 8.520 ഗ്രാം എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഒക്ടോബർ 22ന് ലക്കിടിയിൽ പിടിയിലായ തമിഴ്‌നാട് സ്വദേശികളായ പ്രതികൾ ലഹരിമരുന്ന് എത്തിച്ചത് ഡോക്ടർക്ക് കൈമാറാനായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഡോക്ടർ സ്ഥിരമായി എംഡിഎംഎ ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു. പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ബാങ്ക് ഇടപാടുകളുടെ രേഖകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്








0 comments