Deshabhimani

ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ പോർച്ചുഗൽ; നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

RONALDO
വെബ് ഡെസ്ക്

Published on Nov 06, 2026, 10:37 PM | 1 min read

ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ പുതിയൊരു യുഗത്തിന് തുടക്കമിട്ട് പോർച്ചുഗൽ ഫുട്ബോൾ ടീം. വെയിൽസ്, ഡെൻമാർക്ക് ടീമുകൾക്കെതിരായ വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ടീമിനെ പരിശീലകൻ ജോർജ് ജീസസ് പ്രഖ്യാപിച്ചു.


41കാരനായ റൊണാൾഡോ വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിലൂടെ ദേശീയ ടീമിൽനിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. പോർച്ചുഗലിനായി 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകൾ നേടിയ ശേഷമാണ് താരത്തിന്റെ വിടവാങ്ങൽ.


റൊണാൾഡോയുടെ പ്രഖ്യാപനം വരുന്നതുവരെ താരം തന്റെ പദ്ധതികളിൽ ഉണ്ടായിരുന്നുവെന്ന് ജോർജ് ജീസസ് പറഞ്ഞു. ഏഴ് പുതുമുഖങ്ങൾക്കും ടീമിൽ അവസരം നൽകിയിട്ടുണ്ട്. ഇതിൽ അഞ്ച് പേർ അണ്ടർ-21 ടീമിൽ നിന്നുള്ളവരാണ്.


പോർച്ചുഗൽ ടീം


ഗോൾകീപ്പർമാർ: ഡിയോഗോ കോസ്റ്റ, റൂയി സിൽവ, സാമുവൽ സോറസ്.


പ്രതിരോധനിര: ഡിയോഗോ ദലോട്ട്, ആൽബെർട്ടോ കോസ്റ്റ, റൂബൻ ഡയസ്, തോമസ് അറൗജോ, റെനാറ്റോ വെയ്ഗ, അന്റോണിയോ സിൽവ, ജോവോ കാൻസലോ, നുനോ തവാരസ്.


മധ്യനിര: ജോവോ പലിഞ്ഞ, റൂബൻ നെവസ്, മറ്റേയൂസ് ഫെർണാണ്ടസ്, വിറ്റീഞ്ഞ, ജോവോ നെവസ്, ബെർണാഡോ സിൽവ.


മുന്നേറ്റനിര: പെഡ്രോ നെറ്റോ, ഫ്രാൻസിസ്കോ ട്രിൻകോ, കാർലോസ് ഫോർബ്സ്, റാഫേൽ ലിയോ, ജിയോവാനി ക്വെൻഡ, ബ്രൂണോ ഫെർണാണ്ടസ്, ജോവോ ഫെലിക്സ്, റോഡ്രിഗോ മോറ, ഗോൺസാലോ റാമോസ്, ഫാബിയോ സിൽവ, ഗുസ്താവോ വരേല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home