പുതിയ ബ്രഹ്മപുരം

മാനംമുട്ടെയുള്ള മാലിന്യമലകൾ, മൂക്കുപൊത്തിക്കുന്ന അസഹ്യമായ ദുർഗന്ധം. അടിക്കടിയുണ്ടാകുന്ന തീപിടിത്തവും... ഇതായിരുന്നു ബ്രഹ്മപുരം. എന്നാൽ, എൽഡിഎഫ് നേതൃത്വത്തിലുണ്ടായിരുന്ന കോർപറേഷൻ ഭരണസമിതി സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ബ്രഹ്മപുരത്തെ മാറ്റിമറിച്ചു. ജൈവമാലിന്യം സംസ്‌കരിച്ച് ബയോഗ്യാസാക്കാൻ കഴിയുന്ന സിബിജി പ്ലാന്റ് ബിപിസിഎൽ സഹകരണത്തോടെ യാഥാർഥ്യമാക്കി. 150 ടൺ ശേഷിയുണ്ട്. ജൈവമാലിന്യം സംസ്‌കരിക്കാനാകുന്ന ബിഎസ്‌എഫ്(ബ്ലാക്ക് സോൾജ്യർഫ്‌ളൈ) പ്ലാന്റും സജ്ജമാക്കി.
മാലിന്യമലകൾ ഇടിച്ചുനിരത്തി ബയോമൈനിങ്ങിലൂടെ ആ സ്ഥലം വീണ്ടെടുത്തു. പതിറ്റാണ്ടുകളായി കുന്നുകൂടി കിടക്കുന്ന മാലിന്യമാണ് നീക്കിയത്. ബയോമൈനിങ് 99 ശതമാനം പൂർത്തിയായി.










0 comments