അഭിമന്യു ലൈബ്രറിക്കായി പുസ്തകം ഏറ്റുവാങ്ങി

അഭിമന്യു സ്‌മാരക ലൈബ്രറിയിലേക്ക് എറണാകുളം ഏരിയയിൽനിന്ന് സമാഹരിച്ച പുസ്തകങ്ങൾ സിപിഐ എം ഏരിയ സെക്രട്ടറി സി മണിയിൽനിന്ന് ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ ഏറ്റുവാങ്ങുന്നു
കൊച്ചി
അഭിമന്യു ലൈബ്രറിക്കായി സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി ശേഖരിച്ച പുസ്‌തകം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ ഏരിയ സെക്രട്ടറി സി മണിയിൽനിന്ന് ഏറ്റുവാങ്ങി. പി എൻ സീനുലാൽ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി ആർ റെനിഷ്, സോജൻ ആന്റണി, പി എച്ച് ഷാഹുൽ ഹമീദ്, സി ടി വർഗീസ്, ടി എസ് ഷൺമുഖദാസ് എന്നിവർ സംസാരിച്ചു.
അഭിമന്യു ലൈബ്രറിയിലേക്ക് നൽകാൻ സിപിഐ എം ചളിക്കവട്ടം ലോക്കൽ കമ്മിറ്റി ശേഖരിച്ച പുസ്തകങ്ങൾ ലോക്കൽ സെക്രട്ടറി വി കെ പ്രകാശൻ ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കറിന് കൈമാറി.
ഏരിയ കമ്മിറ്റി അംഗം എ എൻ സന്തോഷ്, പി പി മുരുകേഷ്, കെ ബി ഹർഷൽ, പി കെ മിറാജ്, പി എ നാദിർഷ എന്നിവർ സംസാരിച്ചു.











0 comments