ad
Deshabhimani

‘യതിജ്ഞാനസരണി’ 
പുസ്തകം പ്രകാശിപ്പിച്ചു

book release

‘യതിജ്ഞാനസരണി’ പുസ്‌തകം ആലുവ അദ്വൈതാശ്രമത്തിൽ ജസ്റ്റിസ് കെ സുകുമാരന് നൽകി സാഹിത്യകാരൻ 
സി രാധാകൃഷ്ണൻ പ്രകാശിപ്പിക്കുന്നു ​

വെബ് ഡെസ്ക്

Published on May 15, 2026, 12:52 AM | 1 min read

ആലുവ


ഗുരു നിത്യചൈതന്യ യതിയെ അധികരിച്ച് 150 പേർ ചേർന്ന് രചിച്ച പുസ്തകം ‘യതിജ്ഞാനസരണി’ യതിയുടെ സമാധിവാർഷികത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ ജസ്റ്റിസ് കെ സുകുമാരന് നൽകി സാഹിത്യകാരൻ സി രാധാകൃഷ്ണൻ പ്രകാശിപ്പിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.


കാലടി എസ്എൻഡിപി ലൈബ്രറി പ്രസിഡന്റ്‌ അഡ്വ. കെ ബി സാബു അധ്യക്ഷനായി. എം കെ ഹരികുമാർ പുസ്തകപരിചയം നടത്തി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, ഡോ. എം വി നടേശൻ, ജയപ്രകാശ് ഒക്കൽ, കാലടി എസ് മുരളീധരൻ, കെ ടി സുകുമാരൻ, സി എസ് പ്രതിഷ്, സുകുമാരൻ അലങ്കശേരി എന്നിവർ സംസാരിച്ചു.


കാലടി എസ്എൻഡിപി ലൈബ്രറിയുടെ ബുധസംഗമം ബുക്സ് ആണ് പ്രസാധകർ. യതിസമാധി വാർഷിക പരിപാടികൾ ‘നിത്യസ്മൃതി' പെരിങ്ങോട്ടുകര എസ്എൻഡിപി ഗുരുമന്ദിരം വിദ്യാർഥികളുടെ നിത്യഗീതങ്ങളോടെ ആരംഭിച്ചു. സി എച്ച് മുസ്തഫ മൗലവി മുനിനാരായണ പ്രസാദിനെ അനുസ്മരിച്ചു. സ്വാമി മുക്താനന്ദ യതി, ഷൗക്കത്ത്, തനൂജ എസ് ഭട്ടതിരി, ജോസാന്റണി എന്നിവർ യതിയെ അനുസ്‌മരിച്ചു. സ്നേഹസംഗമം എസ്എൻഡിപി യോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ കെ കർണൻ ഉദ്ഘാടനം ചെയ്തു. സന്ധ്യ തിരുനിലത്ത് അധ്യക്ഷയായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home