"ബുക് ഓഫ് മെമ്മോയേഴ്‌സ് ' പ്രകാശിപ്പിച്ചു

"ബുക്ക് ഓഫ് മെമ്മോയേഴ്‌സ്' പുസ്തകം റിട്ട.ജസ്റ്റിസ് സിരിജഗന്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസിന് നൽകി പുസ്തകം പ്രകാശിപ്പിക്കുന്നു
കൊച്ചി
കേരളത്തിലെ സർക്കാർ, എയ്ഡഡ് കോളേജുകളിൽനിന്ന് സ്തുത്യർഹമായ സേവനം കാഴ്ചവച്ച് വിരമിച്ച പ്രിൻസിപ്പൽമാരുടെ ഓർമകൾ അടങ്ങുന്ന പുസ്‌തകം "ബുക് ഓഫ് മെമ്മോയേഴ്‌സ് ' പുറത്തിറക്കി.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന കേരള കൗൺസിൽ ഓഫ് റിട്ടേർഡ് കോളേജ് പ്രിൻസിപ്പൽസ് മീറ്റിങ്ങിൽ റിട്ട. ജസ്റ്റിസ് സിരിജഗന്‍ എംജി സർവകലാശാല
മുൻ വൈസ്ചാൻസലർ ഡോ. സിറിയക് തോമസിന് നൽകി പുസ്തകം പ്രകാശിപ്പിച്ചു.
കൗൺസിൽ പ്രസിഡന്റ് ഡോ. കെ പി ബാലചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി ഡോ. പി സി അനിയൻകുഞ്ഞ്, പ്രൊഫ. പി ജോൺ മാത്യു, ഡോ. സജിമോൾ അഗസ്റ്റിൻ, ഡോ. എം ഉസ്മാൻ, ഡോ. വി കെ മോഹൻരാജ്, ലീലാമ്മ തോമസ്, ഡോ. ജി എസ് ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.









0 comments