ad
Deshabhimani

പുസ്തകോത്സവം ഇന്ന്‌ സമാപിക്കും

book fest
വെബ് ഡെസ്ക്

Published on Jun 01, 2025, 02:28 AM | 1 min read


ആലുവ

ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി മൂന്നു ദിവസങ്ങളിലായി ആലുവ യുസി കോളേജിൽ സംഘടിപ്പിച്ച പുസ്തകോത്സവം ഞായറാഴ്ച വൈകിട്ട് സമാപിക്കും. സമാപനസമ്മേളനം രാവിലെ 10ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.


ഡോ. മ്യൂസ് മേരി ജോർജിന്റെ ‘ഇരട്ടനാവുള്ള മന്ത്രവാദിനി' പുസ്തകം പ്രകാശിപ്പിക്കും. പി ജെ ആന്റണി ജന്മശതാബ്ദി ആഘോഷം, നാടകരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം, സേവ്യർ പുൽപ്പാട്ടിന് അനുമോദനം എന്നിവയും നടക്കും. നാടകരചനാ മത്സരത്തിൽ മണിയപ്പൻ ആറന്മുള ഒന്നാംസ്ഥാനം നേടി. എൻ മുകുന്ദൻ, ദിവ്യ ദേവകി എന്നിവർ രണ്ടാംസ്ഥാനം പങ്കിട്ടു. വിജയികൾക്ക് മന്ത്രി പി രാജീവ് സമ്മാനദാനം നടത്തും.


ശനി രാവിലെ നടന്ന ഷാജി എൻ കരുൺ അനുസ്മരണം സംഗീതനാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം സഹീർ അലി ഉദ്ഘാടനം ചെയ്തു. കെ രവിക്കുട്ടൻ അധ്യക്ഷനായി. നാടകപ്രവർത്തകൻ കെ എം ധർമൻ, ഇടക്കൊച്ചി സലിം കുമാർ, പി ജി സജീവ് എന്നിവർ സംസാരിച്ചു. പാലക്കാട് ഇൻസൈറ്റ് ദി ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ഹൃസ്വചിത്ര ശിൽപ്പശാലയും പ്രദർശനവും നടന്നു. ചിന്ത,-ദേശാഭിമാനി, പ്രണത, സമത, ഗ്രീൻ, സിഐസിസി, മാതൃഭൂമി, ഡിസി, കറന്റ്‌ ഉൾപ്പെടെ പ്രധാനപ്പെട്ട 64 പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ ആകർഷകമായ വിലക്കുറവിൽ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home