മഞ്ഞനക്കാട് ജലോത്സവം; സംഘാടകസമിതി രൂപീകരിച്ചു

ഞാറക്കൽ റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മഞ്ഞനക്കാട് ജലോത്സവ സംഘാടകസമിതി രൂപീകരണയോഗം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ ആർ ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു
വൈപ്പിൻ
ഞാറക്കൽ റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്‌തംബർ 13ന് നടക്കുന്ന മഞ്ഞനക്കാട് ജലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
മഞ്ഞനക്കാട് കല്ലുമഠം സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ ആർ ചന്ദ്രബോസ് ഉദ്ഘാടനം ചെയ്‌തു.
ക്ലബ് സെക്രട്ടറി എം എസ് എനോഷ് അധ്യക്ഷനായി. രക്ഷാധികാരി കെ വി നിജിൽ, മധ്യ കേരള വള്ളംകളി അസോസിയേഷൻ കമ്മിറ്റി അംഗം ശരൺജിത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, അഡ്വ. കെ എസ് കിഷോർകുമാർ, എ സി പ്രസാദ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ ജെ ജ്യോതിഷ്, എം എം രതീഷ് എന്നിവർ സംസാരിച്ചു.










0 comments