Deshabhimani

ബിജെപി ഏജന്റ്‌ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കുക

പ്രതിഷേധക്കൊടുങ്കാറ്റായി എൽഡിഎഫ്‌ മാർച്ച്‌

bjp

മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ എറണാകുളം ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 30, 2026, 12:59 AM | 1 min read


കൊച്ചി

ബിജെപി ഏജന്റായി മാറിയ ഗ്യാനേഷ് കുമാർ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സ്ഥാനത്തുനിന്ന്‌ പുറത്തുപോകണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സംഘടിപ്പിച്ച ബിഎസ്‌എൻഎൽ ഓഫീസ്‌ മാർച്ച്‌ പ്രതിഷേധക്കൊടുങ്കാറ്റായി. ചൊവ്വ രാവിലെ മേനക ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനുപേർ പങ്കാളികളായി‍.


ഇന്ത്യൻ ജനാധിപത്യത്തിന്‌ തീരാക്കളങ്കമായ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യമെന്പാടും ഉയരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ മാർച്ചും ധർണയും സംഘടിപ്പിച്ചത്‌. ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ ധർണ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ അധ്യക്ഷനായി.


എൽഡിഎഫ്‌ കൺവീനർ ജോർജ്‌ ഇടപ്പരത്തി, സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, എം അനിൽകുമാർ, കെ എസ്‌ അരുൺകുമാർ, സി മണി, ടോമി കെ തോമസ്‌, ടി പി അബ്‌ദുൾ അസീസ്‌, അഷ്‌റഫ്‌ ചെങ്ങമനാട്‌, കുന്പളം രവി, റെജി ഇല്ലിക്കപറമ്പിൽ, പ‍ൗലോസ്‌ മുടക്കന്തല, ബൈജു പായിപ്ര, കെ ജെ ബേസിൽ, പി ജെ കുഞ്ഞുമോൻ, അഡ്വ. വി വി ജോഷി, ടി വി അനിത തുടങ്ങിയവർ സംസാരിച്ചു.


ഗ്യാനേഷിനെ രാജ്യദ്രോഹക്കുറ്റത്തിന് 
അറസ്റ്റ് ചെയ്യണം: സി എൻ മോഹനൻ

കൊച്ചി

ഗ്യാനേഷ്‌ കുമാറിന്റെ ഐഎഎസ് പിൻവലിച്ച്‌ രാജ്യദ്രോഹക്കുറ്റത്തിന് ഉടനടി അറസ്റ്റ് ചെയ്യണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ പറഞ്ഞു.

ഗ്യാനേഷ്‌ കുമാർ പാർലമെന്റിന്റെ അധികാരത്തെ മറികടന്നു. ഇത്‌ ഭരണഘടനയെ മറികടന്നതിന്‌ തുല്യമാണ്‌. വോട്ടർമാരിൽ 13.5 കോടിപ്പേരെ ഗ്യാനേഷ്‌ കുമാർ വെട്ടിമാറ്റി. അങ്ങനെയാണ്‌ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി ഭരണം പിടിച്ചത്. കാലുമാറ്റാൻ 27,800 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ അവിടെയെല്ലാം അവർ താഴെവീഴുമെന്നും അദ്ദേഹം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home