കാക്കനാട് 9 വയസ്സുകാരനെ തെരുവുനായ കടിച്ചു

ആദം ഷിഹാജിന്റെ കാലിൽ തെരുവുനായയുടെ കടിയേറ്റുണ്ടായ മുറിവ്
കാക്കനാട്
പാലച്ചുവട് തേജസ് നഗറിൽ ഒന്പത് വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. കുട്ടിയെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. മറ്റു നാലുപേരെക്കൂടി നായ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കടിയേൽക്കാതെ അവർ രക്ഷപ്പെട്ടു. സംഭവത്തിനുപിന്നാലെ നഗരസഭയുടെ നേതൃത്വത്തിൽ പാലച്ചുവട് മേഖലയിൽ തെരുവുനായ്‌ക്കളെ പിടികൂടാൻ തുടങ്ങി.
പിടികൂടിയ നായ്ക്കളിൽ ചിലതിനെ കോലഞ്ചേരിയിലെ എബിസി (ആനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രത്തിലേക്ക് മാറ്റി. ബാക്കിയുള്ളവയ്ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകിയശേഷം അതത് പ്രദേശങ്ങളിൽത്തന്നെ തിരികെ വിട്ടു.
കഴിഞ്ഞദിവസം കാക്കനാട് പാട്ടുപുര നഗറിലും നാട്ടുകാരെ തെരുവുനായ ആക്രമിച്ചിരുന്നു.
കുട്ടിക്ക് കടിയേറ്റ സംഭവത്തോടെ തൃക്കാക്കരയിലെ ജനങ്ങൾ വലിയ ആശങ്കയിലായി. തെരുവുനായശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് സി പി സാജൽ ആവശ്യപ്പെട്ടു.










0 comments