ad
Deshabhimani

സിവിൽ സ്റ്റേഷനിലേക്ക് 
കെജിഎൻഎ മാര്‍ച്ച്

കേരള ഗവ. നഴ്‌സസ് അസോസിയേഷൻ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് നടന്ന മാർച്ചും ധർണയും സിഐടിയു ജില്ലാ സെക്രട്ടറി പി കെ പ്രേംനാഥ് 
ഉദ്‌ഘാടനം ചെയ്യുന്നു

കേരള ഗവ. നഴ്‌സസ് അസോസിയേഷൻ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് നടന്ന മാർച്ചും ധർണയും സിഐടിയു ജില്ലാ സെക്രട്ടറി പി കെ പ്രേംനാഥ് 
ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 19, 2026, 02:09 AM | 1 min read

കോഴിക്കോട് കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) ജില്ലാ കമ്മിറ്റി കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുക, മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക, തസ്തിക പുനഃക്രമീകരണം നടത്തി റേഷ്യോ പ്രൊമോഷൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു മാര്‍ച്ച്. സിഐടിയു ജില്ലാ സെക്രട്ടറി പി കെ പ്രേംനാഥ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെജിഎൻഎ ജില്ലാ വൈസ് പ്രസിഡന്റ് എ ടി മഹിജ അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഷീന, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ ബിന്ദു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി പ്രജിത്ത് സ്വാഗതവും ട്രഷറർ കെ കെ സജിത നന്ദിയും പറഞ്ഞു. മാര്‍ച്ചിൽ നൂറുകണക്കിന് നഴ്സുമാർ അണിനിരന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home