ad
Deshabhimani

കൂത്താട്ടുകുളം നഗരസഭയിൽ ബയോ മൈനിങ് ആരംഭിച്ചു ​

bio mining

കൂത്താട്ടുകുളം നഗരസഭയിൽ ബയോ മൈനിങ് ആരംഭിച്ചപ്പോൾ

വെബ് ഡെസ്ക്

Published on May 10, 2026, 12:49 AM | 1 min read

കൂത്താട്ടുകുളം


ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം നഗരസഭയിൽ ബയോ മൈനിങ് ആരംഭിച്ചു. മാർക്കറ്റിനുസമീപത്തെ മാലിന്യകേന്ദ്രത്തിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ഇവിടെനിന്ന്‌ കെഎസ്ആർടിസി സബ് ഡിപ്പോയ്ക്കുസമീപത്തെ കലക്ഷൻ സെന്ററിലേക്ക് മാറ്റിത്തുടങ്ങി.


മാലിന്യം തരംതിരിക്കുന്നത്‌ ഇവിടെയാണ്‌. 15 ദിവസത്തിനകം മാലിന്യം പൂർണമായി നീക്കംചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. ​

ബയോ മൈനിങ്ങിലൂടെ ലഭിക്കുന്ന പ്ലാസ്റ്റിക്, തുണി, റബർ, കനംകുറഞ്ഞ മരക്കഷ്ണങ്ങൾ തുടങ്ങിയ കത്താൻ എളുപ്പമുള്ള വസ്തുക്കൾ സിമന്റ് ഫാക്ടറികളിൽ കൽക്കരിക്ക് പകരമായി ഉപയോഗിക്കാൻ നൽകും. ​


ഗുണനിലവാരമുള്ള പ്ലാസ്റ്റിക്‌ ടാറിങ്ങിനും റോഡ് ടാറിങ്ങിനായും കല്ല്, ഇഷ്ടിക, കോൺക്രീറ്റ് കഷ്ണങ്ങൾ, ​പഴയ കെട്ടിടാവശിഷ്ടങ്ങളും മണ്ണും കലർന്ന പരുക്കൻവസ്തുക്കൾ താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനും റോഡ് നിർമാണത്തിനുള്ള അടിത്തറയൊരുക്കുന്നതിനും ഉപയോഗിക്കും. ​


ലോഹങ്ങളും ചില്ലും പുനരുപയോഗത്തിനായി അയക്കും. മണ്ണ്‌ ശുദ്ധീകരിച്ച് കൃഷി ആവശ്യങ്ങൾക്കും ഭൂമി നികത്തുന്നതിനും ഉപയോഗിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home