ad
Deshabhimani

ലഹരിക്കെതിരെ ബോധവൽക്കരണവുമായി ബൈക്ക് റാലി

bike rally
വെബ് ഡെസ്ക്

Published on Jul 22, 2025, 02:56 AM | 1 min read


പറവൂർ

ലഹരിക്കെതിരെ ബോധവൽക്കരണ ബൈക്ക് റാലിയുമായി കൂട്ടുകാട്ടെ യുവത.

കൂട്ടുകാട് പള്ളിയങ്കണത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു. വികാരി ഫാ. ജോസഫ് മാളിയേക്കൽ അധ്യക്ഷനായി. പഞ്ചായത്ത്‌ അംഗം ബെന്നി ജോസഫ്, പറവൂർ റേഞ്ച് എക്സൈസ് ഓഫീസർ ജിത്തു കിരൺ, സഹവികാരി ഫാ. വിപിൻ മുതലാപറമ്പിൽ എന്നിവർ സംസാരിച്ചു. നൂറിൽപ്പരം ഇരുചക്രവാഹനങ്ങൾ പങ്കെടുത്ത റാലി കൂട്ടുകാടുനിന്ന് ആരംഭിച്ച് അണ്ടിപ്പിള്ളിക്കാവ്, തുരുത്തിപ്പുറം, പാലിയം വഴി വടക്കുംപുറം ആശാൻ മൈതാനത്ത് സമാപിച്ചു. വടക്കുംപുറം അയ്യപ്പ സേവാസംഘം റാലിയെ സ്വീകരിച്ചു. വടക്കേക്കര, ചേന്ദമംഗലം പഞ്ചായത്തുകളിലുള്ളവർ റാലിയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home