ബൈക്ക് കടയിൽ ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്

ആവോലിയിൽ അപകടത്തിൽപ്പെട്ട ബൈക്ക്
മൂവാറ്റുപുഴ
ബൈക്ക് റോഡരികിലെ ടയര്‍ കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികരായ അങ്കമാലി സ്വദേശി അന്മുറ ആല്‍ബിന്‍ ബെന്നി, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൃശൂര്‍ സ്വദേശിനി മിന, ടയര്‍ കടയ്ക്ക് മുന്നില്‍നിന്ന അവോലി സ്വദേശി രാജു മണിമലക്കുന്നേല്‍ എന്നിവര്‍ക്കാണ് പരിക്ക്.
മൂവാറ്റുപുഴ-–തൊടുപുഴ റോഡില്‍ ആവോലിയിൽ വെള്ളി പകൽ 3.30 ഓടെയാണ് അപകടം. മൂവാറ്റുപുഴയിൽനിന്ന് തൊടുപുഴയിലേക്ക് പോകുകയായിരുന്നവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ആവോലി ബൈപാസില്‍നിന്ന് പ്രധാന റോഡിലേക്ക് കടക്കുമ്പോൾ എതിരെവന്ന സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നിതിനിടെ ബൈക്ക് ടയര്‍ കടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആല്‍ബിന്റെ പരിക്ക് ഗുരുതരമാണ്. രാജുവിന് നിസാര പരിക്കേറ്റു. ബൈക്കിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. വാഴക്കുളം പൊലീസ് മേല്‍നടപടികളെടുത്തു.









0 comments