ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണു

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് സ്വകാര്യപുരയിടത്തിലെ തെങ്ങ് വീണുണ്ടായ അപകടം
പിറവം
പിറവം കൂത്താട്ടുകുളം റോഡിൽ അഞ്ചെൽപ്പെട്ടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിനുമുകളിലേക്ക് തെങ്ങ് വീണ് യുവാവിന് പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന കക്കാട് സ്വദേശി മനുവിനാണ് പരുക്കേറ്റത്. സ്വകാര്യ പുരയിടത്തിലെ തെങ്ങാണ് വീണത്.
വ്യാഴം വൈകിട്ടു നാലോടെയാണ് സംഭവം. പിറവം ഭാഗത്തുനിന്ന് കൂത്താട്ടുകുളത്തേയ്‌ക്ക് വരികയായിരുന്നു മനു. കടപുഴകി വീണ തെങ്ങ് ബൈക്കിന്റെ ഹാൻഡിലിൽ തട്ടിയതോടെ നിയന്ത്രണം വിട്ട് മനു തെറിച്ചുവീണു. കാലിന് പരുക്കേറ്റ മനു പിറവത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.









0 comments