കോർട്ട് റോഡിൽ അനധികൃത പാർക്കിങ്
പൊലീസ് നടപടിയില്ലെന്ന് ആക്ഷേപം

പറവൂർ കോർട്ട് റോഡിൽ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടതു മൂലം ഗതാഗതക്കുരുക്കുണ്ടായപ്പോൾ
പറവൂർ
നഗരത്തിലെ കോർട്ട് റോഡിൽ വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നതുമൂലം ഗതാഗതതടസ്സം ഉണ്ടാകുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പറവൂർ കോടതി, മിനി സിവിൽ സ്റ്റേഷൻ എന്നിവടങ്ങളിൽനിന്നുള്ള വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന പ്രധാനറോഡുകളിലൊന്നാണിത്. ഈ റോഡിലുള്ള ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും വരുന്ന ആളുകളുടെ വാഹനങ്ങൾ റോഡിന് ഇരുവശവും നിർത്തിയിടുന്നതാണ് തടസ്സത്തിന് കാരണം.
പൊലീസ് വാഹനങ്ങൾ ഇതിലൂടെ നിരവധിതവണ കടന്നുപോകുന്നുണ്ടെങ്കിലും അനധികൃതവാഹനങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിനാൽ അനധികൃത പാർക്കിങ് വർധിക്കുകയാണ്. റോഡിന്റെ ഒരുഭാഗത്ത് വാഹനം നിർത്തിയിട്ടാലും രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതിയുണ്ട് ഈ റോഡിന്. എന്നാൽ, രണ്ട് ഭാഗത്തും വാഹനങ്ങൾ നിർത്തിയിട്ടാൽ എതിർഭാഗത്തുനിന്ന് മറ്റൊരു വാഹനം വന്നാൽ കടന്നുപോകാൻ സാധിക്കില്ല. ഗതാഗതതടസ്സമുണ്ടാകുമ്പോൾ ഇതിലൂടെ വന്ന വാഹനങ്ങൾ തിരിച്ചുപോകുകയാണ് പതിവ്. അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.










0 comments