ad
Deshabhimani

പച്ചപ്പിൽ പൊളിയാണ്‌ പോളിയിലെ കുട്ടികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 05, 2026, 02:05 AM | 1 min read

കൊല്ലം ​

സാങ്കേതികവിദ്യാഭ്യാസത്തിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയും പരിസ്ഥിതിബോധവുമുള്ള തലമുറയെ രൂപപ്പെടുത്തുന്നതിൽ കൊട്ടിയം ശ്രീനാരായണ (എസ് എൻ ) പോളിടെക്നിക് കോളേജ് മാതൃക. 2026 -ലെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്യാമ്പസിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്‌. വെള്ളി രാവിലെ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ട്‌ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ​"ഞങ്ങളും കൃഷിയിലേക്ക്" 2022 മുതൽ ക്യാമ്പസിൽ വിജയകരമായി നടപ്പാക്കുന്ന പദ്ധതിയാണ് "ഞങ്ങളും കൃഷിയിലേക്ക്". പരിസ്ഥിതി ദിനത്തോട്‌ അനുബന്ധിച്ച് ഈ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കും ക്യാമ്പസിൽ തുടക്കമാകും. വിദ്യാർഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും പദ്ധതി വലിയ പങ്കുവഹിക്കുന്നു. ​നൂതന കാർഷിക 
സാങ്കേതികവിദ്യ ​പരമ്പരാഗത കൃഷിരീതികൾക്കപ്പുറം സാങ്കേതിക പരിജ്ഞാനം കാർഷിക മേഖലയ്ക്ക് ഗുണകരമാകുന്ന രീതിയിൽ ഉപയോഗിക്കാൻ വിദ്യാർഥികൾക്ക് കഴിയുന്നു. 
വിദ്യാർഥികളുടെ നേരിട്ടുള്ള നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ക്യാമ്പസിൽ വിജയകരമായി നടത്തിവരുന്ന പ്രധാന പദ്ധതികൾ ​​അക്വാപോണിക്സ് ഫാം മത്സ്യവിസർജ്യം അടങ്ങിയ വെള്ളം സസ്യങ്ങൾക്ക് വളമായി നൽകുകയും, സസ്യങ്ങൾ ശുദ്ധീകരിക്കുന്ന വെള്ളം വീണ്ടും മത്സ്യക്കുളത്തിലേക്ക് ഒഴുക്കുകയും ചെയ്യുന്ന സുസ്ഥിരവും ആധുനികവുമായ കൃഷിരീതിയാണിത്. ​​ഡ്രിപ്പ് ഇറിഗേഷൻ ഫാം ജലക്ഷാമം നേരിടുന്ന ഇന്നത്തെ കാലത്ത് വേരുകളിലേക്ക് നേരിട്ട് തുള്ളിനനയായി വെള്ളം എത്തിച്ച് ജലവിനിയോഗം പരമാവധി കുറയ്ക്കുന്ന ശാസ്ത്രീയ ജലസേചനരീതി. ​​മഴമറ കൃഷി സംവിധാനം കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിച്ച് പച്ചക്കറികളും മറ്റും കൃഷി ചെയ്യാൻ സഹായിക്കുന്ന സംരക്ഷിത കൃഷിരീതി. ​​ അഗ്രി ഇൻഫോടെക് 
കൃഷിക്കൂട്ടം (സാമൂഹ്യസേവനം) ​​കോളേജിലെ നേച്ചർ ആൻഡ് അഗ്രികൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന 'എസ്എൻ പോളി അഗ്രി ഇൻഫോടെക് കൃഷിക്കൂട്ടം' ക്യാമ്പസിന് പുറത്തേക്കും സേവനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ കർഷകർക്ക് ഡ്രിപ്പ് ഇറിഗേഷൻ (തുള്ളിനന) സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായവും സേവനങ്ങളും വിദ്യാർഥികൾ ഇതുവഴി നേരിട്ട് നൽകുന്നു. ​പരിസ്ഥിതി സംരക്ഷണം, സുസ്ഥിര കൃഷിരീതികളുടെ പ്രചാരണം, കർഷകർക്കുള്ള സാങ്കേതിക സഹായം എന്നിവ സമന്വയിപ്പിച്ച്‌ നടത്തുന്ന പ്രവർത്തനങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനമേഖയിലെ മികച്ച മാതൃകയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home