പെട്രോളിയം വിലവർധനയും വിലക്കയറ്റവും
പ്രതിഷേധക്കടൽ


സ്വന്തം ലേഖകൻ
Published on Jun 05, 2026, 02:12 AM | 1 min read
കൊല്ലം
പെട്രോളിയം വിലവർധനയും അതിരൂക്ഷമായ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ ജനരോഷമിരമ്പി . ജില്ലയിലെ 18 ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുമ്പിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും ആയിരങ്ങൾ അണിനിരന്ന് മാർച്ചും ധർണയും നടന്നു. തോരാതെപെയ്‌ത മഴയിലും എല്ലാ കേന്ദ്രങ്ങളിലുമുണ്ടായ വൻ ജനപങ്കാളിത്തം ജനദ്രോഹസർക്കാരുകൾക്കെതിരെ ശക്‌തമായ താക്കീതായി. കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിലെ സമരം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനംചെയ്‌തു. കടയ്ക്കൽ പോസ്റ്റ് ഓഫീസിനുമുന്നിൽ സംസ്ഥാന കമ്മിറ്റിഅംഗം ജെ മേഴ്സിക്കുട്ടിഅമ്മ, കരുനാഗപ്പള്ളി മാർക്കറ്റ് ജങ്‌ഷനിൽ എം എച്ച് ഷാരിയർ, കൊട്ടാരക്കര പോസ്റ്റ് ഓഫീസിനുമുമ്പിൽ എസ് രാജേന്ദ്രൻ, അഞ്ചാലുംമൂട് പോസ്റ്റ് ഓഫീസിനുമുന്നിൽ എസ് ജയമോഹൻ, ചാത്തന്നൂർ പാരിപ്പള്ളി ജങ്‌ഷനിൽ ചിന്താജെറോം എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. പള്ളിമുക്ക് പോസ്റ്റ് ഓഫീസിനുമുമ്പിൽ ജില്ലാ സെക്രട്ടറിയറ്റ്‌അംഗം എം ശിവശങ്കരപ്പിള്ള, കുണ്ടറ പോസ്റ്റ് ഓഫീസിനുമുമ്പിൽ കെ സേതുമാധവൻ, കൊട്ടിയം ബിഎസ്എൻഎൽ ഓഫീസിനുമുമ്പിൽ ബി തുളസീധരക്കുറുപ്പ്, നെടുവത്തൂർ -എഴുകോൺ പോസ്റ്റ് ഓഫീസിനുമുമ്പിൽ എക്സ് ഏണസ്റ്റ്, ശാസ്താംകോട്ട പോസ്റ്റ് ഓഫീസിനുമുന്നിൽ എസ് എൽ സജികുമാർ, ചടയമംഗലം പൂയപ്പള്ളി പോസ്റ്റ് ഓഫീസിനുമുന്നിൽ പി എ എബ്രഹാം, അഞ്ചൽ പോസ്റ്റ് ഓഫീസിനുമുമ്പിൽ എസ് വിക്രമൻ, പത്തനാപുരം ടൗണിൽ ടി മനോഹരൻ, കുന്നിക്കോട് ജങ്‌ഷനിൽ ജോർജ് മാത്യൂ എന്നിവർ ഉദ്‌ഘാടനംചെയ്‌തു. ചവറ -ബസ് സ്റ്റാൻഡിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി കെ ഗോപൻ, ശൂരനാട് കുറ്റിപ്പുറം തഴവ പഞ്ചായത്ത് ഓഫീസിനു സമീപം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു, പുനലൂർ ബിഎസ്എൻഎൽ ഓഫീസിനുമുമ്പിൽ എസ് ബിജു എന്നിവർ പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു.










0 comments