ad
Deshabhimani

കാലവർഷം ദേ എത്തി

അപ്പോഴേ മുങ്ങി നഗരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 05, 2026, 02:10 AM | 1 min read

കൊല്ലം

ജില്ലയിൽ കാലവർഷം ആദ്യനാളിൽതന്നെ തിമിർത്തുപെയ്തതോടെ വെള്ളക്കെട്ടിൽ മുങ്ങി നഗരം. ഓറഞ്ച്‌ മുന്നറിയിപ്പ്‌ പ്രഖ്യാപിച്ചിരുന്ന വ്യാഴാഴ്ച ജില്ലയുടെ മലയോര മേഖലയിൽ ഉൾപ്പെടെ കനത്തമഴ ചെയ്തു. നഗരത്തിലെ പ്രധാന ജങ്‌ഷനുകളടക്കം വെള്ളക്കെട്ടിലായി. രാവിലെമുതൽ നിർത്താതെ പെയ്ത മഴയിൽ നഗരത്തിൽ എസ്‌എൻ കോളേജിനു മുമ്പിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ചിന്നക്കട മുനിസിപ്പൽ പ്രൈവറ്റ്‌ ബസ്‌‍സ്റ്റാൻഡിനുമുന്നിൽ, ഫാത്തിമാ കോളേജ്‌ റോഡ്‌, കടപ്പാക്കട സ്പോർട്‌സ്‌ ക്ലബ്ബിനുസമീപം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ റോഡുകൾ വെള്ളത്തിലായി. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിയവർ വെള്ളക്കെട്ടിൽ വലഞ്ഞു. കാലവർഷത്തിനു മുന്നോടിയായി കോർപറേഷൻ നേതൃത്വത്തിൽ നടപ്പാക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ അപ്പാടെ പാളിയതാണ്‌ ഇവിടങ്ങളിലെ വെള്ളക്കെട്ടിന്‌ കാരണമായത്‌. കാനകളിലെ ചെളി നീക്കി ഒഴുക്ക്‌ സുഗമമാക്കാൻ കഴിയാത്തതും തിരിച്ചടിയായി. വെള്ളം കെട്ടിക്കിടക്കുന്നതോടെ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമെന്ന്‌ ആശങ്കയിലാണ്‌ പ്രദേശവാസികൾ. മലയോര മേഖലയായ പുനലൂരിൽ രാവിലെ മുതൽ മഴ നിർത്താതെ പെയ്തെങ്കിലും വെള്ളക്കെട്ടോ മറ്റ്‌ നാശനഷ്ടങ്ങളോ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ദേശീയപാത നിർമാണം നടക്കുന്ന വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഓച്ചിറയിൽ നിർമാണത്തിന്റെ ഭാഗമായി ഓടകൾ അടഞ്ഞതിനെതുടർന്ന് പ്രദേശത്ത്‌ കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home