ഭൂതത്താൻകെട്ടിൽ പുള്ളിപ്പുലി

ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിന് സമീപമിറങ്ങിയ പുള്ളിപ്പുലി
കോതമംഗലം
ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിനുസമീപം പുള്ളിപ്പുലിയെ കണ്ടു. ജനവാസമേഖലയ്‌ക്കുസമീപം ചൊവ്വ വൈകിട്ട് 5.30ന് ചെക്ക്പോസ്റ്റിനും എസ് വളവിനും ഇടയിലുള്ള പാറപ്പുറത്താണ് പുലിയെ കണ്ടത്. കോതമംഗലം-–വടാട്ടുപാറ റൂട്ടിലെ കെഎസ്ആർടിസി ബസിലെ യാത്രക്കാരും കാറിലെത്തിയ യാത്രക്കാരുമാണ് പുലിയെ കണ്ടത്. ഉടൻ ചിത്രവും വീഡിയോയും മൊബൈലിൽ പകർത്തിയതോടെ പുലി സമീപത്തെ പൊന്തക്കാടിലേക്ക് ഓടിമറഞ്ഞു. സന്ദർശകർ വാഹനങ്ങൾ പാർക്ക് ചെയ്ത് വിശ്രമിക്കുന്ന സ്ഥലമാണിത്.










0 comments