Deshabhimani

ഭഗത് സിങ് ജന്മദിനം: വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Bhagat Singh's Birthday

ഭഗത് സിങ്ങിന്റെ 119–-ാം ജന്മദിനത്തിൽ ഡിവൈഎഫ്ഐ തൃക്കാക്കര വെസ്റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടികൾ തൃക്കാക്കര നഗരസഭ പ്രതിപക്ഷ നേതാവ് സി പി സാജൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 02:35 AM | 1 min read

കാക്കനാട്


ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ ധീരരക്തസാക്ഷി ഭഗത് സിങ്ങിന്റെ 119–-ാം ജന്മദിനത്തിൽ ഡിവൈഎഫ്ഐ തൃക്കാക്കര വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓലികുഴിയിലുള്ള ഭഗത് സിങ്ങിന്റെ പ്രതിമയിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.


മറ്റു പരിപാടികൾ തൃക്കാക്കര നഗരസഭ പ്രതിപക്ഷ നേതാവ് സി പി സാജൽ ഉദ്‌ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ലിജിൻ കലേശൻ അധ്യക്ഷനായി. ഹക്കീം അലിയാർ, ലുക്ക്മാനുൽ ഹക്കിം, നഗരസഭ കൗൺസിലർ സി എം അനൂബ് എന്നിവർ സംസാരിച്ചു. മധുരവിതരണവും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home