റോഡ് നിർമാണം വൈകുന്നു: പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

മരോട്ടിച്ചുവട് -തൈത്തറകടവ് റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കരുമാല്ലൂർ പഞ്ചായത്ത് എൽഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ മുനമ്പം പള്ളിപ്പുറത്തുള്ള ഹാർബർ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധിക്കുന്നു
കരുമാല്ലൂർ
മരോട്ടിച്ചുവട് -തൈത്തറകടവ് റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കരുമാല്ലൂർ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ മുനമ്പം പള്ളിപ്പുറത്തുള്ള ഹാർബർ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു.
ഏറെനാളായി തകർച്ചയിലായ റോഡ് ടാറിങ് നടത്താൻ തീരുമാനമെടുത്തെങ്കിലും കരാറുകാരന്റെ അനാസ്ഥമൂലം ടാറിങ് നീളുകയാണ്. പലവട്ടം അധികൃതരെ കണ്ട് ആവശ്യം ഉന്നയിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് സമരം സംഘടിപ്പിച്ചത്.15ന് റോഡ് നിർമാണം ആരംഭിക്കാമെന്ന അസിസ്റ്റന്റ് എൻജിനീയറുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഉറപ്പ് ലംഘിച്ചാൽ പ്രദേശത്തെ മുഴുവൻ ജനങ്ങളെയും അണിനിരത്തി ഓഫീസ് ഉപരോധിക്കുമെന്ന് പ്രതിപക്ഷ പാർലമെന്ററി പാർടി ലീഡർ ജി ഡി ഷിജു പറഞ്ഞു.
ടി വി ഉദയൻ, രേഖ സതീശൻ, ഗീത ബാബു, സിപിഐ എം കളമശേരി ഏരിയ കമ്മിറ്റി അംഗം ടി പി ഷാജി, പി എം ദിപിൻ, എം കെ സന്തോഷ് എന്നിവർ സംസാരിച്ചു.










0 comments