നോട്ട് നിരോധന വാർഷികം: ബെഫി പ്രതിഷേധിച്ചു

നോട്ട് നിരോധത്തിന്റെ ഒന്പതാം വാർഷികത്തിൽ ബെഫി ജില്ലാ കമ്മിറ്റി കാക്കനാട് സംഘടിപ്പിച്ച പ്രതിഷേധം
കൊച്ചി
രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ തകർച്ചയിൽ ഇടിത്തീയായി മാറിയ നോട്ട് നിരോധത്തിന്റെ ഒമ്പതാം വർഷത്തിൽ ബെഫി ജില്ലാ കമ്മിറ്റി പ്രതിഷേധദിനം ആചരിച്ചു.
കാക്കനാട് നടന്ന പ്രതിഷേധം ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം സോന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി സുശീൽകുമാർ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി അനുജ ഷംസുദീൻ, ജി ഷാജി കുമാർ, എൻ ജി ദിജി എന്നിവർ സംസാരിച്ചു.










0 comments