അപകടക്കെണിയൊരുക്കി റോഡിലെ ആൽമരം

ശ്രീമൂലനഗരത്ത് റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ആൽമരം
കാലടി
ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ് ദേശം -വല്ലംകടവ് റോഡിന് സമീപത്തുള്ള ആൽമരം. നിലവിൽ മരം ചെരിഞ്ഞാണ് നിൽക്കുന്നത്. ദിവസവും നിരവധി വിദ്യാർഥികളും കാൽനട യാത്രികരും സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.
അപകടനിലയിലുള്ള ആൽമരം അടിയന്തരമായി വെട്ടിമാറ്റാൻ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments