ad
Deshabhimani

print edition വൈദ്യുതി ഭവനിലേക്ക് മാർച്ചും ധർണയും

KSEB.jpg

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ വൈദ്യുതി ഭവനുമുന്നിൽ നടത്തിയ ധർണ സിഐടിയു ദേശീയ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 09, 2026, 01:45 AM | 1 min read

തിരുവനന്തപുരം: ​പൊതുസ്ഥലംമാറ്റം വൈകിപ്പിച്ചും തോന്നുംപോലെ വർക്കിങ്‌ അറേഞ്ച്‌മെന്റ്‌ നടത്തിയും തൊഴിലാളികളെ ദ്രോഹിക്കുന്നതിനെതിരെ കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ വൈദ്യുതി ഭവനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. നൂറുകണക്കിന്‌ ജീവനക്കാർ പങ്കെടുത്തു. ധർണ സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്‌തു.


മാനദണ്ഡം അട്ടിമറിച്ച്‌ വർക്കിങ്‌ അറേഞ്ച്‌മെന്റ്‌ നടത്തുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. പൊതുസ്ഥലംമാറ്റ പട്ടിക ഉടൻ പുറത്തിറക്കണം. അല്ലാത്തപക്ഷം പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭ സമരങ്ങളിലേക്ക്‌ നീങ്ങുമെന്നും കെ എൻ ഗോപിനാഥ്‌ വ്യക്തമാക്കി.


വൈദ്യുതി ജീവനക്കാർക്കും ഓഫീസുകൾക്കുംനേരെ നടക്കുന്ന ആക്രമണങ്ങളിൽ മാനേജ്മെന്റ്‌ തുടരുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നും ധർണ ആവശ്യപ്പെട്ടു. അസോസിയേഷൻ വർക്കിങ്‌ പ്രസിഡന്റ്‌ എസ് ഹരിലാൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രദീപ് സി ശ്രീധരൻ, ട്രഷറർ എ എച്ച്‌ സജു, അസിസ്റ്റന്റ് സെക്രട്ടറി ദീപ കെ രാജൻ, വൈസ് പ്രസിഡന്റുമാരായ സി ഉണ്ണിക്കൃഷ്ണൻ, എം പി സജീവ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home