തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു
രക്ഷാപ്രവർത്തനത്തിനിടെ വള്ളംമറിഞ്ഞു

കൊല്ലം
കടലില്‍ കെട്ടഴിഞ്ഞ് ഒഴുകിപ്പോയ വള്ളം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച മത്സ്യത്തൊഴിലാളികളുടെ വള്ളംമറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികൾ കടലിൽ വീണെങ്കിലും നീന്തി രക്ഷപ്പെട്ടു. ചൊവ്വ രാവിലെ കൊല്ലം ബീച്ചിന് സമീപത്താണ് സംഭവം. മൂതാക്കര സ്വദേശി ജനാലസിന്റെ ജസിമോള്‍ എന്ന വള്ളമാണ് കെട്ടഴിഞ്ഞ് കടലിലേക്കുപോയത്. തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും വിവരമറിഞ്ഞെത്തിയ പള്ളിത്തോട്ടം പൊലീസും വള്ളം കരയ്ക്കെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും തിര ശക്തമായതിനാല്‍ സാധിച്ചില്ല. തുടര്‍ന്ന് ജനാലസിനെ വിവരം അറിയിച്ചെങ്കിലും ഇദ്ദേഹം മറ്റൊരു വള്ളത്തില്‍ മീൻപിടിത്തത്തിന് പോയിരുന്നു. ജനാലസ് വിവരം അറിയിച്ചതനുസരിച്ചാണ് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സെന്റ് ആന്റണീസ് എന്ന വള്ളത്തില്‍ ഇവിടേക്ക് എത്തിയത്. വടം ഉപയോഗിച്ച് വള്ളം കെട്ടിവലിക്കാനുള്ള ശ്രമത്തിനിടെ രണ്ട് വള്ളവും മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ ബീച്ചിലേക്ക് നീന്തി രക്ഷപ്പെട്ടു.









0 comments