ad
Deshabhimani

അട്ടപ്പാടിയിൽ ഭൂമി തട്ടിപ്പുമായി കോൺഗ്രസ് നേതാക്കൾ

ഭൂമി തിരിച്ചുപിടിക്കൽ 
സമരത്തിന്‌ സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 09, 2026, 01:44 AM | 1 min read

അഗളി

അട്ടപ്പാടി പാടവയൽ വില്ലേജിലെ ദൊഡുഗട്ടിയിൽ 28 ഏക്കർ ആദിവാസി ഭൂമി വ്യാജരേഖ ചമച്ച് കോൺഗ്രസ് പ്രാദേശിക നേതാക്കൾ തട്ടിയെടുത്ത സ്ഥലം തിരിച്ചുപിടിക്കാൻ സമരവുമായി സിപിഐ എം. പ്രദേശവാസിയായ ബാലൻ ഉടപ്പെടെയുള്ളവരുടെ സ്ഥലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ ഹനീഫയും അഗളി പഞ്ചായത്ത് പ്രസിഡന്റ്‌ ഷിബു സിറിയക്, കോൺഗ്രസ് പ്രവർത്തകൻ ശിവകുമാർ തുടങ്ങിയവർ ചേർന്ന് വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നാണ് പരാതി. 2023വരെ ആദിവാസികൾ കരം അടച്ചിരുന്ന സ്ഥലത്തിന് ചിലർ വ്യാജരേഖ ചമച്ച് സ്വന്തമാക്കുകയും മറിച്ച് വിൽക്കുകയും ചെയ്യുന്നതായി കാണിച്ച് ഇവർ നൽകിയ പരാതിയിൽ പുതൂർ പൊലീസ് കേസെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്‌. സ്ഥലം വിൽക്കുന്നതിന് ആവശ്യമായ രേഖകൾ ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിൽനിന്ന്‌ ശേഖരിക്കാനും മറിച്ചുവിൽക്കാനും സഹായിക്കാമെന്ന് പറഞ്ഞാണ് കോൺഗ്രസ് നേതാക്കൾ ആദ്യം സമീപിച്ചതെന്ന് ബാലൻ പറയുന്നു. ആദിവാസികളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനായി ദൊഡുഗട്ടിയിലെ സ്ഥലത്ത് സിപിഐ എം അട്ടപ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ബുധൻ പകൽ 11ന്‌ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. സ്ഥലത്ത് കുടിൽക്കെട്ടി അവകാശികളെ താമസിപ്പിക്കുകയും ഭൂമി പിടിച്ചെടുക്കൽ സമരവുമാണ് നടത്തുക.​

ഭൂമി തട്ടിയെടുത്തവർക്കെതിരെ
കേസെടുക്കണം: എകെഎസ്

അഗളി

അട്ടപ്പാടിയിൽ ആദിവാസി ഭൂമി തട്ടിയെടുക്കാൻ നേതൃത്വം നൽകിയ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പട്ടികജാതി വർഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന്‌ ആദിവാസി ക്ഷേമ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, അഗളി പഞ്ചായത്ത് പ്രസിഡന്റ്‌ തുടങ്ങിയവരുടെ ഒത്താശയോടെയാണ്‌ ഭൂമിതട്ടിയെടുത്തത്‌. വിവാദ ഭൂമി തമിഴ്നാട് കമ്പനിയുടെ കൈവശമാണെന്നുമുള്ള വാർത്ത ആദിവാസി സമൂഹത്തോടുള്ള കടു
ത്ത അനീതിയാണ്. ഭൂമി തമിഴ്നാട് കമ്പനിയിൽനിന്ന് തിരിച്ചുപിടിച്ച് ആദിവാസി കുടുംബങ്ങൾക്ക് തിരിച്ചുനൽകണം. ആദിവാസി ഭൂമി ഇടപാടുകളിൽ നടക്കുന്ന വ്യാപക ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. ഈ വിഷയത്തിൽ സർക്കാർ മൗനം പാലിച്ചാൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ സെക്രട്ടറി എം രാജൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home