ട്രെയിനിൽ പെൺകുട്ടിയെ ഉപദ്രവിച്ചയാൾ പിടിയിൽ

പാലക്കാട്
കന്യാകുമാരി– ദിബ്രുഗഡ് എക്സ്പ്രസിൽ യാത്രക്കാരിയായ യുവതിയെ ഉപദ്രവിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ചയാൾ റെയിൽവേ പൊലീസിന്റെ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി സെന്തു ഷെയ്ഖ് (42) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുനിന്ന് ഈറോഡിലേക്ക് ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയാണ് ആക്രമണത്തിനിരയായത്. യുവതി ബഹളം വയ്‌ക്കുകയും പരാതിപ്പെടുകയും ചെയ്തു. ഇതോട പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുന്പ് പ്രതി ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ടു. തുടർന്ന് റെയിൽവേ പൊലീസ് നടത്തിയ തിരച്ചിലിൽ മറ്റൊരു ട്രെയിനിൽക്കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. എഎസ്ഐമാരായ വി എം ഷക്കീർ, കൃഷ്ണകുമാർ, സിപിഒമാരായ എച്ച് വിഷ്ണു, ഗോകുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.









0 comments