Deshabhimani

വീട്ടുമുറ്റസദസ്സ്‌ സംഘടിപ്പിച്ചു

Backyard party

വീട്ടുമുറ്റസദസ്സിൽ പി എൻ അമ്പിളിയെ ചിത്രകാരൻ കെ ആർ കുമാരൻ ഉപഹാരം നൽകി അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Oct 07, 2026, 01:45 AM | 1 min read

അങ്കമാലി


പുരോഗമന കലാ സാഹിത്യ സംഘം കെ ആർ കുമാരൻ നവയുഗ വായനശാലയുടെ സഹകരണത്തോടെ നായത്തോട് എം എസ് സോമനാഥന്റെ വസതിയിൽ വീട്ടുമുറ്റ സദസ്സ്‌ നടത്തി. കെ ജെ ഐസക് ഉദ്ഘാടനം ചെയ്തു.


ലൈബ്രറി വൈസ് പ്രസിഡന്റ് സി കെ ദാസൻ അധ്യക്ഷനായി. സൂപ്പർ സോണിക് റോക്കറ്റുകളിലെ ശബ്ദ ലഘൂകരണ ഗവേഷണത്തിന് പേറ്റന്റ് ലഭിച്ച പി എൻ അമ്പിളി, തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഡോക്യൂമെന്ററി ഫെസ്റ്റിവലിൽ മികച്ച ശബ്ദ മിശ്രണത്തിന് പുരസ്കാരം ലഭിച്ച സനൽ മാത്യു എന്നിവരെ ആദരിച്ചു.


നഗരസഭ പ്രതിപക്ഷ നേതാവ് ടി വൈ ഏല്യാസ്, ചിത്രകാരൻ കെ ആർ കുമാരൻ, രഥീഷ്‌കുമാർ കെ മാണിക്യമംഗലം, ഷാജി യോഹന്നാൻ, ലൈബ്രറി പ്രസിഡന്റ് ടി പി ലത, വി എൻ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home