ad
Deshabhimani

മേരി ആന്റണിയുടെ വീട്‌ എം എ ബേബി സന്ദർശിച്ചു

BABY

മേരി ആന്റണിയുടെ വീട്ടിലെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ മേരിയുടെ ചിത്രം കാണിക്കുന്ന മകൾ എലിസബത്ത്

വെബ് ഡെസ്ക്

Published on Apr 19, 2026, 02:04 AM | 1 min read

കൊച്ചി


അഭിനേത്രിയും അനശ്വര നാടക, സിനിമാ കലാകാരൻ പി ജെ ആന്റണിയുടെ ഭാര്യയുമായ മേരി ആന്റണിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അവരുടെ വസതിയിലെത്തി. ഭാര്യ ബെറ്റി ലൂയിസ്‌ ബേബിയും ഒപ്പമുണ്ടായിരുന്നു. മേരി ആന്റണിയുടെ മകൾ എലിസബത്ത്‌ ഇരുവരെയും സ്വീകരിച്ചു.


പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി സഹീർ അലി, സിപിഐ എം ഏരിയ കമ്മിറ്റിയംഗം എൻ സതീഷ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home