ബിഎഡ് കോളേജ് അപകടാവസ്ഥയിൽ

സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ തൃപ്പൂണിത്തുറയിലെ ബിഎഡ് കോളേജിന്റെ കെട്ടിടം അപകടാവസ്ഥയിലായ നിലയിൽ
തൃപ്പൂണിത്തുറ
സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ തൃപ്പൂണിത്തുറയിലെ ബിഎഡ് കോളേജിന്റെ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കോളേജിന്റെ കെട്ടിടങ്ങൾ കാലപ്പഴക്കംമൂലം തകർന്നുവീഴാവുന്ന നിലയിലാണ്.
അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയ്‌ക്ക് ഒപ്പം കോളേജിൽ ആവശ്യത്തിന് ക്ലാസ് മുറികളും ലാബുകളും ലൈബ്രറി സൗകര്യവും ഇല്ല. പഴകിയ ചോർന്നൊലിക്കുന്ന ഓടിട്ട കെട്ടിട്ടം വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവന് ഭീഷണിയാകുന്ന സ്ഥിതിയിലാണ്. കോളേജിന്റെ ശോച്യാവസ്ഥ വിവിധ ഘട്ടങ്ങളിലായി അധികൃതരെ ബോധിപ്പിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല. എംജി സർവകലാശാലയിലെതന്നെ സംസ്കൃതം വിഷയമായിട്ടുള്ള ഏക സർവകലാശാലാ ബിഎഡ് സെന്ററാണ് തൃപ്പൂണിത്തുറയിലേത്.
കഴിഞ്ഞദിവസം കോളേജ് സന്ദർശിച്ച സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർക്ക് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികളും പ്രിൻസിപ്പലും കെട്ടിടത്തിന്റെ അപകടാവസ്ഥയും അടിസ്ഥാനസൗകര്യങ്ങളുടെ കുറവുകളും ചൂണ്ടിക്കാട്ടി നിവേദനം നൽകി.









0 comments