ad
Deshabhimani

അയ്യൻകാളി ജയന്തി സംഘടിപ്പിച്ചു

ayyankali

കെപിഎംഎസ് കൊടുവഴങ്ങ ശാഖ സംഘടിപ്പിച്ച അയ്യൻകാളി ജയന്തി ദിനാഘോഷം ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്‌ വിജി ജോളി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 28, 2026, 01:53 AM | 1 min read

കൊച്ചി


സാമൂഹിക പരിഷ്‌കർത്താവും നവോത്ഥാന നായകനുമായ അയ്യൻകാളിയുടെ ജയന്തി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ​കൊടുവഴങ്ങ കെപിഎംസ് 1399–-ാംനമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ അയ്യൻകാളി ജയന്തിയും ഓണാഘോഷവും സംഘടിപ്പിച്ചു.


ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്‌ വിജി ജോളി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ പി വി മോഹനൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിൻസി റോളി, പഞ്ചായത്ത് അംഗം ശ്രീഭദ്ര വേലായുധൻ, ശാഖാ സെക്രട്ടറി ലെനിൻ ഗോപി, മഹിളാ വിഭാഗം ശാഖ പ്രസിഡന്റ്‌ ഉഷ രാജൻ എന്നിവർ സംസാരിച്ചു.


കെപിഎംഎസ് അത്താണി ശാഖ സംഘടിപ്പിച്ച അയ്യൻകാളി ജയന്തി ദിനാഘോഷം തൃക്കാക്കര നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി എസ് സുജിത് ഉദ്ഘാടനം ചെയ്‌തു. ശാഖ പ്രസിഡന്റ് പി ടി സുരേന്ദ്രൻ അധ്യക്ഷനായി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ എം ടി ഓമന, ശാഖ സെക്രട്ടറി പി സി പ്രശോഭ്, എൻ എസ് സുബീഷ് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ പി കെ ഷൈനൻ പതാക ഉയർത്തി.


കേരള പുലയർ മഹാസഭ ഉദയംപേരൂർ യൂണിയൻ കീഴിലുള്ള വിവിധ ശാഖകളിൽ അയ്യൻകാളി 163-–ാമത് ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. 1061 കൊച്ചുപള്ളി ശാഖ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ്‌ ജൂബൻ ജോൺ ഉദ്‌ഘാടനം ചെയ്തു. ആർ കെ രശ്മി അധ്യക്ഷനായി. സി എസ് മനോഹരൻ, കെ വി സുധീർ, എൻ ടി രാജേന്ദ്രൻ, യമുന വേലപ്പൻ, ആർ സി മാധുരി, യു എസ് അക്ഷയ്, എൻ ആർ സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.


3105 കണ്ടനാട് ശാഖയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഘോഷയാത്രയും വിവിധ കലാകായിക പരിപാടികളും സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം കെപിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി പി വി ബാബു ഉദ്‌ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home