ad
Deshabhimani

കാനകളിലെ സ്ലാബുകൾ അപകടക്കെണിയായി

slab

കാൽനടയാത്രക്കാർക്ക് അപകടക്കെണിയൊരുക്കി അങ്കമാലി പട്ടണത്തിലെ കാനകൾക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബുകൾ.

വെബ് ഡെസ്ക്

Published on Aug 28, 2026, 02:11 AM | 1 min read

അങ്കമാലി


കാൽനടയാത്രക്കാർക്ക് അപകടക്കെണിയൊരുക്കി അങ്കമാലി പട്ടണത്തിലെ കാനകൾക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബുകൾ. കാലപ്പഴക്കം കൂടുതലുള്ള സ്ലാബുകളിൽനിന്ന്‌ സിമന്റ്‌ അടർന്നുപോയി കമ്പികൾ പുറത്തായനിലയിലാണ്. ഏതുസമയത്തും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്‌ ഇവയുള്ളത്‌. ടൗണിൽ ഏറ്റവും തിരക്കുള്ള കാത്തലിക് സിറിയൻ ബാങ്ക് മുതൽ പൊലീസ് സ്റ്റേഷൻവരെ സ്ലാബുകൾ ഇടിഞ്ഞനിലയിലാണ്.


കാത്തലിക് സിറിയൻ ബാങ്കിന് മുന്നിൽ ഒരുസ്ലാബ് ഒടിഞ്ഞ് കാനയിലേക്ക് വീണിട്ട്‌ ആഴ്ചകളായി. കാലടി റോഡിനിരുവശവും പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളാണ്‌ ഉള്ളത്‌. ആലുവ റോഡിൽ ഇരുഭാഗത്തെയും കാനകളിൽ സ്ലാബ് ഇടാതെ തുറന്നുകിടക്കുന്ന ഭാഗങ്ങളുമുണ്ട്. നഗരസഭാ അധികൃതർ ഇടപെട്ട്‌ പരിഹാരമുണ്ടാക്കണമെന്ന്‌ അങ്കമാലി നഗരസഭ പൊതുമരാമത്ത് മുൻ അധ്യക്ഷൻ കെ കെ സലി അവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home