ad
Deshabhimani

ആയുർവേദ ആശുപത്രിയിൽ 
പുതിയ വാർഡ് തുറന്നു

AYURVED HOSPITAL

ചെള്ളയ്ക്കപ്പടി ഗവ. ആയുർവേദ ആശുപത്രിയിൽ പുതുതായി നിർമിച്ച 
പേ വാർഡിന്റെയും സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെയും പ്രവർത്തന ഉദ്ഘാടനം 
മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jul 06, 2026, 01:38 AM | 1 min read

കൂത്താട്ടുകുളം


​ചെള്ളയ്ക്കപ്പടി ഗവ. ആയുർവേദ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ഐപി ബ്ലോക്കിലെ പേ വാർഡിന്റെയും സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെയും പ്രവർത്തന ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു.


മന്ത്രിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപയും, ബിനോയ് വിശ്വം എംപി അനുവദിച്ച 50 ലക്ഷം രൂപയും ഉൾപ്പെടെ ഒരു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്.


നഗരസഭ ചെയർപേഴ്സൺ റെജി ജോൺ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ലിസി ജോസ് മുഖ്യപ്രഭാഷണം നടത്തി. പി സി ഭാസ്‌കരൻ, പ്രിൻസ് പോൾ ജോൺ, സണ്ണി കുര്യാക്കോസ്, മർക്കോസ് ഉലഹന്നാൻ, ജോമി മാത്യു, ഷീല ബിനോയി, ബേബി തോമസ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home