ad
Deshabhimani

വൈലാലിൽ സന്ദർശകരുടെ തിരക്ക്‌

ബഷീർ ഓർമദിനത്തിൽ ബേപ്പൂർ വൈലാലിലെ വീട്ടിലെത്തിയവർ

ബഷീർ ഓർമദിനത്തിൽ ബേപ്പൂർ വൈലാലിലെ വീട്ടിലെത്തിയവർ

വെബ് ഡെസ്ക്

Published on Jul 06, 2026, 02:34 AM | 1 min read

ഫറോക്ക് ​ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ രചനകൾക്ക് തണൽ പകർന്ന മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ ഒന്നുനിൽക്കാനും ആ ചാരുകസേരയും സൈഗാളിന്റെ മധുര സംഗീതം കേട്ട മെഗഫോണും കണ്ണടയും പേനയുമെല്ലാം കാണുവാനും ഞായർ ബഷീറിന്റെ വൈലാലിൽ വീട്ടിൽ സന്ദർശകരുടെ നീണ്ട നിരയായിരുന്നു. പതിവിന് വിപരീതമായി ഇത്തവണ ചരമദിനാചരണ പരിപാടികളെല്ലാം അൽപ്പമകലെ ബഷീർ സ്മാരകമായ ആകാശമിഠായിയിലായിരുന്നെങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും ബഷീർപ്രേമികൾ പതിവുതെറ്റിക്കാതെ വൈലാലിൽ വീട്ടിലെത്തി. ബഷീറിന്റെ മക്കളായ ഷാഹിന ബഷീർ, അനീഷ് ബഷീർ, ഭാര്യ അഞ്ജു അനീസ്, ഇവരുടെ മക്കളും വൈലാലിൽ എത്തിയവരെ സന്തോഷത്തോടെ വരവേറ്റു. വിവിധ സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽനിന്നായി നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും ഭാഷാ സാഹിത്യ പഠന ഗവേഷകരും എത്തിയിരുന്നു. ബഷീർ സ്മാരകമായ ആകാശമിഠായിയിലും സമാന സ്ഥിതിയായിരുന്നു. ദൂരദേശങ്ങളിൽനിന്നെത്തിയവർ എഴുത്തുകാരന്റെ ഓർമയ്ക്കായി ഒരുക്കിയ മന്ദിരത്തിൽ ഏറെനേരം ചെലവഴിച്ചായിരുന്നു മടക്കം.ബഷീർ ഓർമദിനത്തിൽ ബേപ്പൂർ വൈലാലിലെ വീട്ടിലെത്തിയവർ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home