ലഹരിക്കെതിരെ ഡിവൈഎഫ്‌ഐ സൈക്കിൾ റാലി

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ടൗൺ ബ്ലോക്ക് കമ്മിറ്റി ബീച്ചിൽ നടത്തിയ ലഹരിക്കെതിരെയുള്ള സൈക്കിൾ റൈഡ്
കോഴിക്കോട് വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ ടൗൺ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി. ജില്ലാ സമ്മേളന ഭാഗമായി "റൈഡ് അഗയിൻസ്‌റ്റ് ഡ്രഗ്‌സ്' എന്ന മുദ്രാവാക്യമുയർത്തിയാണ് റാലി നടത്തിയത്. ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച റാലി വിവിധ പ്രദേശങ്ങളിൽ പ്രയാണം നടത്തി കോർപറേഷൻ ഓഫീസ് പരിസരത്ത് സമാപിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എൽ ജി ലിജീഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം സിനാൻ ഉമ്മർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ അരുൺ, അരുൺ സി ആനന്ദ്, ജാസിർ അഹമ്മദ്, ബ്ലോക്ക് സെക്രട്ടറി ഫഹദ് ഖാൻ, ട്രഷറർ ടി വൈശാഖ് എന്നിവർ സംസാരിച്ചു.











0 comments