ad
Deshabhimani

അൽഗോരിതത്തിന് വ്യക്തിത്വം മാറ്റാനാകും: ഡോ. ജിജോ പി ഉലഹന്നാൻ

ശാസ്ത്ര സാഹിത്യ പരിഷത്ത് 'ജനമനസ്സുകളുടെ വായന; ഡാറ്റാ വിശകലന പ്രയോഗം പൊതുബോധം രൂപപ്പെടുത്തുന്ന വഴികൾ' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ ജിജോ പി ഉലഹന്നാൻ സംസാരിക്കുന്നു

ശാസ്ത്ര സാഹിത്യ പരിഷത്ത് 'ജനമനസ്സുകളുടെ വായന; ഡാറ്റാ വിശകലന പ്രയോഗം പൊതുബോധം രൂപപ്പെടുത്തുന്ന വഴികൾ' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ ജിജോ പി ഉലഹന്നാൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jul 06, 2026, 02:29 AM | 1 min read

കോഴിക്കോട് സമൂഹമാധ്യമങ്ങൾ ലോകം വാഴുന്ന കാലത്ത് അൽഗോരിതത്തിന് വ്യക്തിത്വംതന്നെ മാറ്റി മറിക്കാനാകുമെന്ന് കാസര്‍കോട് ഗവ. കോളേജ്‌ ഫിസിക്സ് വിഭാഗം മേധാവി ഡോ. ജിജോ പി ഉലഹന്നാൻ പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയും ശാസ്ത്രാവബോധ ഉപസമിതിയും സംഘടിപ്പിച്ച "ജനമനസ്സുകളുടെ വായന: ഡാറ്റാ വിശകലന പ്രയോഗവും പൊതുബോധം രൂപപ്പെടുത്തുന്ന വഴികളും' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈക്കും ക്ലിക്കും സ്ക്രോളുമെല്ലാം വഴി ഓരോവ്യക്തിയുടെയും നൂറുകണക്കിന് വിവരങ്ങൾ പലയിടത്തായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഒട്ടേറെ വ്യാജ വാര്‍ത്തകൾ സമൂഹമാധ്യമത്തിൽ കൂട്ടമായി പ്രചരിപ്പിച്ച് അത്തരം അൽഗോരിതം ആളുകളിലേക്കെത്തിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഡീപ് ഫേക്ക് വീഡിയോകൾ ഉൾപ്പെടെ ഇതിന് ഉദാഹരണമാണെന്നും ജിജോ പി ഉലഹന്നാൻ പറഞ്ഞു. പരിഷത്ത് ഭവനിൽ നടന്ന സെമിനാറിൽ ശാസ്ത്രാവബോധ ഉപസമിതി ജില്ലാ കൺവീനര്‍ ഡോ. പ്രസാദ് അലക്സ് അധ്യക്ഷനായി. ബിജു ചേളന്നൂര്‍, പ്രേമരാജൻ, ഡോ. ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home