ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

കുസാറ്റ് കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ് സംഘടിപ്പിച്ച റാഗിങ് വിരുദ്ധ ബോധവൽക്കരണ ക്യാന്പയിനിൽ വിദ്യാർഥികൾ മൈം അവതരിപ്പിക്കുന്നു
കളമശേരി
കൊച്ചി സർവകലാശാല കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ് റാഗിങ്ങിനെതിരെ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
സുരക്ഷിതവും സൗഹാർദപരവുമായ ക്യാമ്പസ് അന്തരീക്ഷം ഉറപ്പാക്കുന്നതിനും വിദ്യാർഥികളിൽ റാഗിങ്ങിനെതിരായ അവബോധം വളർത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. വൈസ്ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു.
ഭരണവിഭാഗം ഓഫീസിലേക്ക് വിദ്യാർഥികൾ റാലി നടത്തി. ‘റസിസ്റ്റ് റാഗിങ്’ സന്ദേശമുയർത്തി മൈം പ്രദർശനവും നടന്നു.










0 comments