ad
Deshabhimani

‘സാരസ്വതം ഗുരുശ്രേഷ്ഠ അവാർഡ്' സമ്മാനിച്ചു

award

ഗുരുശ്രേഷ്ഠ അവാർഡ് ജേതാക്കളായ ഡോ. ജി ഭുവനേശ്വരി, പ്രൊഫ. സുനിത ഹരിശങ്കർ തുരുത്തുശേരി, 
തൃപ്പൂണിത്തുറ എ എസ് നീലകണ്‌ഠൻ, ശ്രീവിദ്യ വർമ എസ് ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ കണ്ണൻ എന്നിവർ

വെബ് ഡെസ്ക്

Published on May 27, 2026, 12:16 AM | 1 min read

നെടുമ്പാശേരി

നെടുമ്പാശേരി ആവണംകോട് സരസ്വതി ക്ഷേത്രവും ചെന്നൈ നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാദമിയും ചേർന്ന് "സ്വരധീ 2026' ഭാഗമായി സംഗീതജ്ഞർക്ക് "സാരസ്വതം ഗുരുശ്രേഷ്ഠ അവാർഡ്' സമ്മാനിച്ചു.


ഡോ. ജി ഭുവനേശ്വരി, പ്രൊഫ. സുനിത ഹരിശങ്കർ തുരുത്തുശേരി, മൃദംഗം ആർട്ടിസ്റ്റ് തൃപ്പൂണിത്തുറ എ എസ് നീലകണ്‌ഠൻ, വീണ ആർട്ടിസ്റ്റ് ശ്രീവിദ്യ വർമ എസ് ഇരിങ്ങാലക്കുട, ഘടം ആർട്ടിസ്റ്റ് തൃപ്പൂണിത്തുറ കണ്ണൻ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. നെയ്‌വേലി ആർ സന്താനഗോപാലൻ, തൃശൂർ സി നരേന്ദ്രൻ എന്നിവർ അവാർഡുകൾ കൈമാറി. നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാദമി ജനറൽ സെക്രട്ടറി സി എസ് സജീവ്, എസ് ശങ്കരകൃഷ്ണൻ, എം പി നാരായണൻ, സുബ്രഹ്മണ്യ അയ്യർ, അഡ്വ. എ ജയശങ്കർ എന്നിവർ സംസാരിച്ചു.


സംഗീത മാസ്റ്റർക്ലാസ്, പാനൽ ചർച്ചകൾ, കച്ചേരികൾ ഉൾക്കൊള്ളിച്ച് നടത്തിയ "സ്വരധീ 2026' ൽ പങ്കെടുത്ത സംഗീതവിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home