Deshabhimani

ഓച്ചിറയില്‍ 16 കാരിയെ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു

ochira
വെബ് ഡെസ്ക്

Published on Nov 05, 2026, 04:11 PM | 1 min read

കൊല്ലം : പ്രാർഥനയിലൂടെ രോ​ഗം ഭേദമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരെയുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്.


ഇയാളിൽ നിന്ന് സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി പേർ ഉണ്ടെന്നും മാധ്യമ വാർത്തകൾ പറയുന്നു. രോഗബാധിതയായ പെൺകുട്ടിയെ പിതാവിന്റെ അമ്മയ്ക്കൊപ്പമാണ് പ്രാർഥനയ്ക്കായി ഓച്ചിറയിലെ സ്ഥാപനത്തിൽ എത്തിച്ചത്. പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ലൈംഗികാതിക്രമമെന്നാണ് പരാതി.


ഇതിന് പിന്നാലെയാണ് മറ്റൊരു യുവതിയുടെ പരാതി കൂടെ വന്നത്. ഓച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹബീബിയ്യ ഇസ്ലാമിക് അക്കാദമിയുടെ ഡയറക്ടറാണ് നിയാസ് ജൗഹരി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമീഷൻ വിശദീകരണം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home