Deshabhimani

തിരുവനന്തപുരത്ത് ക്ഷേത്രമതിൽ ഇടിഞ്ഞുവീണു; വീടിന്റെ ഒരു ഭാ​ഗവും ഇരുചക്രവാഹനവും തകർന്നു

tvm
വെബ് ഡെസ്ക്

Published on Nov 05, 2026, 04:46 PM | 1 min read

തിരുവനന്തപുരം : നെടുമങ്ങാട്, ​ന​ഗരിക്കുന്ന് പ്രദേശത്ത് ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് അപകടം. അപകടത്തിൽ ക്ഷേത്രത്തിന് സമീപത്തെ വീടിന്റെ ഒരു ഭാ​ഗവും ഇരുചക്രവാഹനവും തകർന്നു.


ന​ഗരിക്കുന്നിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കൂറ്റൻ മതിലാണ് തകർന്നുവീണത്. അപകടസമയത്ത് വീടിനുള്ളിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സും നെടുമങ്ങാട് പൊലീസും സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു. കുടുംബത്തെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിപ്പാർപ്പിച്ചു.


ശക്തമായ മഴയെ തുടർന്നാണ് മതിൽ ഇടിഞ്ഞുവീണതെന്ന് പ്രദേശവാസികൾ പറഞ്ഞു. വലിയ ശബ്ദം കേട്ട് ഭയന്ന വീട്ടുകാർ ഉടൻ തന്നെ പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്നും മണ്ണ് ഇടിയാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home