Deshabhimani

ഡോക്ടറെ മർദിച്ച് മൊബൈൽ ഫോണും പണവും കവർന്നു: നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

Athulya Chandra

അതുല്യ ചന്ദ്ര | Photo Credit: Instagram/Athulya Chandra

വെബ് ഡെസ്ക്

Published on Nov 05, 2026, 05:17 PM | 1 min read

കൊച്ചി: യുവ​ഡോക്ടറെ മർദിച്ചെന്ന കേസിൽ നടി അതുല്യ ചന്ദ്ര അറസ്റ്റിൽ. മൂന്നുപേരെയാണ് കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ചികിത്സിക്കാനെന്ന വ്യാജേന ഡോക്ടറെ വിളിച്ചുവരുത്തി മർദിക്കുകയും മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവരുകയും ചെയ്തെന്നാണ് പരാതി. ഈ മാസം രണ്ടിനായിരുന്നു സംഭവം.


മർദനമേറ്റ ഡോക്ടറും അതുല്യയും സുഹൃത്തുക്കളാണ്. തന്റെ അമ്മയുടെ അനിയത്തിക്ക് ചില ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്നും എത്രയും വേ​ഗം ഫ്ലാറ്റിൽ എത്തി ചികിത്സിക്കണമെന്നും അതുല്യ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വൈകുന്നേരം ആറരയോടെ പൊന്നുരുന്നി ഭാ​ഗത്തുള്ള അപാർട്ട്മെന്റിന്റെ മൂന്നാംനിലയിലേക്ക് എത്തുന്നത്. ഫ്ലാറ്റിൽ എത്തിയപ്പോൾ അതുല്യ ഉൾപ്പെടെ 12 പേരുണ്ടായിരുന്നു.


കേസിലെ ഒന്നാംപ്രതി ബിബിൻ ഡോക്ടറുടെ മുഖത്ത് അടിച്ചു. പിന്നീട് മറ്റ് പ്രതികളെല്ലാം ചേർന്ന് ഡോക്ടറെ കസേരയിലിരുത്തി ശരീരമാസകലം മർദിച്ചു. മൊബൈൽ ഫോണുകളും മറ്റും തട്ടിയെടുക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home