Deshabhimani

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Heavy rain kerala
വെബ് ഡെസ്ക്

Published on Nov 05, 2026, 05:36 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ നൽകിയ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്.


പുതുക്കിയ മഴ സാധ്യത പ്രവചനമനുസരിച്ച് 11 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഏഴ് ജില്ലകളിലായിരുന്നു മഞ്ഞ അലർട്ട്.


നിലവിൽ, തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ നിലവിലെ പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. ആന്ധ്രാ തീരത്ത് തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതും ലക്ഷദ്വീപിനും തെക്കന്‍ തമിഴ്നാടിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home