Deshabhimani

സിഐടിയു സംസ്ഥാന സമ്മേളനത്തിന്‌ നാളെ പതാക ഉയരും

CITU Flag
avatar
സ്വന്തം ലേഖകൻ

Published on Nov 05, 2026, 05:52 PM | 1 min read

കോട്ടയം: കോട്ടയത്ത് നടക്കുന്ന സിഐടിയു 16 –ാം സംസ്ഥാന സമ്മേളനത്തിന്‌ വെള്ളിയാഴ്‌ച പതാക ഉയരും. വിവിധ സ്‌മൃതി മണ്ഡപങ്ങളിൽ നിന്നെത്തുന്ന പതാക– കൊടിമര– കപ്പി– കയർ ജാഥകൾ കലക്ടറേറ്റ്‌ പരിസരത്ത്‌ സംഗമിച്ച്‌ വൈകിട്ട്‌ അഞ്ചിന്‌ കോട്ടയം തിരുനക്കര മൈതാനത്ത്‌ എത്തും. സംഘാടക സമിതി ചെയർമാൻ ടി ആർ രഘുനാഥൻ പതാക ഉയർത്തും. ശനിയാഴ്‌ച


രാവിലെ 10ന്‌ ആനത്തലവട്ടം ആനന്ദൻ നഗറിൽ (മാമ്മൻ മാപ്പിള ഹാൾ) പ്രതിനിധി സമ്മേളനം ദേശീയ വൈസ്‌ പ്രസിഡന്റ്‌ തപൻ സെൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തും. ആർ ചന്ദ്രശേഖരൻ (ഐഎൻടിയുസി), കെ പി രാജേന്ദ്രൻ (എഐടിയുസി) എന്നിവർ അഭിവാദ്യപ്രസംഗം നടത്തും. അഖിലേന്ത്യാ പ്രസിഡന്റ്‌ സുദീപ്‌ ദത്ത, ദേശീയ സെക്രട്ടറി എ ആർ സിന്ധു, തമിഴ്‌നാട്‌ സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ കണ്ണൻ എന്നിവർ പങ്കെടുക്കും.


സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. എട്ടിനും ഒൻപതിനും പ്രതിനിധി സമ്മേളനം തുടരും. ഒൻപതിന്‌ വൈകിട്ട്‌ നാലിന്‌ വി എസ്‌ അച്യുതാനന്ദൻ നഗറിൽ (നാഗമ്പടം മൈതാനം) നടക്കുന്ന റാലിയിൽ ഒരുലക്ഷം തൊഴിലാളികൾ അണിനിരക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.


1149 യൂണിയനുകളെ പ്രതിനിധീകരിച്ച്‌ 625 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home