Deshabhimani

യൂറോപ്പിൽ വിമാനങ്ങൾക്ക് കൂട്ടത്തോടെ ബോംബ് ഭീഷണി; സര്‍വീസുകള്‍ താറുമാറായി

europe airlines
വെബ് ഡെസ്ക്

Published on Nov 05, 2026, 06:12 PM | 1 min read

പാരിസ് : യൂറോപ്പിൽ വിമാനങ്ങൾക്ക് കൂട്ടത്തോടെ ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടർന്ന് യുറോപ്പിലുടനീളം വിവിധ വിമാനങ്ങൾ അടിയന്തിരമായി ലാൻഡ് ചെയ്തു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇത്തരത്തിൽ ഭീഷണി സന്ദേശം ലഭിക്കുന്നത്.


വിമാന സർവീസുകളെ ഇത് സാരമായി ബാധിച്ചതായി അധികൃതർ അറിയിച്ചു. ഡബ്ലിനിൽ നിന്ന് റോമിലേക്ക് പോയ എയർ ലിം​ഗസ് വിമാനം ഭീഷണിയെ തുടർന്ന് എവ്രു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. ഹെൽസിങ്കിയിൽ നിന്ന് റോമിലേക്കുള്ള ഫിൻഎയർ വിമാനം ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ റോം ഫിയുമിസിനോ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങുകയായിരുന്നു. കോപ്പൻഹേഗൻ, മാഡ്രിഡ് എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾ ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലും ലണ്ടനിൽനിന്നുള്ള വിമാനം പ്ലോവ്ഡീവിലും അടിയന്തര ലാൻഡിംഗ് നടത്തി.


തുടർന്ന് നടത്തിയ പരിശോധനയിൽ ഇവയെല്ലാം വ്യാജ ഭീഷണികളാണെന്ന് കണ്ടെത്തുകയായിരുന്നു. കുറഞ്ഞത് ഏഴ് വിമാനങ്ങൾക്കും ഒരു ക്രൂയിസ് കപ്പലിനും ബോംബ് ഭീഷണി ലഭിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ സംഭവങ്ങൾ ഉണ്ടായത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home